Wednesday 23 November 2011

വടി കൊടുത്തു അടി വാങ്ങിയ കഥ


ല്‍ പഠിക്കുമ്പോഴാണ്  ആ വാക്ക് ആദ്യമായി കേള്‍ക്കുന്നത് ..ലീഡര്‍.! ലീഡര്‍  എന്നാല്‍  ഒരു  മഹാരാജ്യത്തിന്റെ   രാജാവാണെന്നുള്ള   ചിന്ത  മനസ്സില്‍ പതിഞ്ഞു .കേട്ട്  മറന്ന  കഥകളിലെ  രാജാക്കന്മാര്‍  എന്നെ  നോക്കി  പുഞ്ചിരിച്ചു .എനിക്കും  ലീഡര്‍  ആകണം  .സ്കൂളില്‍  പോകാന്‍  മടിയനായ  എന്നെ  എന്ത്  കണ്ടിട്ടാണ്  ലീഡര്‍  ക്കിയതെന്നു  ഇന്നും  അറിയില്ല   .പക്ഷെ  പിന്നീടങ്ങോട്ടു  ഞാന്‍  തന്നെയായിരുന്നു  ലീഡര്‍ . 

കാവിലുംപാറ ജി.യു.പി  സ്കൂള്‍  അന്ന്  ഓലമേഞ്ഞ  ചാണകം  മെഴുകിയ  ഒരു  ചെറിയ  സ്കൂള്‍  ആയിരുന്നു  .മഴ  പെയ്യുമ്പോള്‍  ചോര്‍ന്നൊലിക്കുന്ന  ക്ലാസ്സ്‌  റൂമുകള്‍  .ഇത്  വരെ  കണ്ടിട്ടില്ലാത്ത  യക്ഷി  താമസിക്കുന്ന  ഞങ്ങള്‍  എല്ലാം  പേടിയോടെ  വിളിക്കുന്ന  യക്ഷി  പാല .മൂത്രപുര  ഉണ്ടെങ്കിലും  ഞങ്ങള്‍   എല്ലാം  വട്ടത്തില്‍  നിന്ന്  മൂത്രമൊഴിക്കുന്ന  ഫലപുഷ്ടമായ  ആ  തെങ്ങ്  .പിന്നെ  നിറയെ  എണ്ണ  തേച്ചു  പൌഡര്‍  ഇടാതെ  മുടി  ചീകാതെ  ബൂര്‍ഷ്വാസി  ക്ലാസ്സ്‌  ലീഡര്‍  അയ  ഈ  ഞാനും  .

അങ്ങനെ  കാലം  ഞങ്ങളെ  5
ആം  ക്ലാസ്സിലെത്തിച്ചു   .എന്റെ  കൂടെ  ഏപ്പോഴും  ചിണുങ്ങിക്കൊണ്ട്  ഒരു  സാധനവും   വരാന്‍ തുടങ്ങി  സ്കൂളിലേക്ക് .മറ്റാരുമല്ല  എന്റെ   അനിയത്തി  സാക്ഷാല്‍  ഹരിത  .ലവള്‍ക്ക്  ചേരട്ടെയെ  ഭയങ്കര  പേടിയാ. .പോകുന്ന  വഴിക്ക്  എവിടെ  ചേരട്ടെയെ  കണ്ടാലും  ചിണുങ്ങാന്‍  തുടങ്ങും  .അന്നേ  മുതലാളിത്ത   ബൂര്‍ഷ്വാസി ആയ  ഞാന്‍  ചേരട്ടെയെ കാണിച്ചു  പേടിപ്പിക്കുകയും  ചെയ്യും  .അല്ല  പിന്നെ  നമ്മളോടൊരു  ബഹുമാനം   വേണ്ടേ  .ഒരിക്കല്‍  ഞാന്‍  ഇങ്ങനെ  ചേരട്ടെയെ  കാണിച്ചു  പേടിപ്പിച്ചപ്പോ  ഇവള്‍  ഒരു  ആണിയില്‍ വീണിട്ടുണ്ട് .പാവം  കൊച്ച്.

അങ്ങനെ  5
ആം ക്ലാസ്സിലും    ഞാന്‍  തന്നെ  ക്ലാസ്സ്‌  ലീഡര്‍ ..ലേറ്റ്  ആയി  വന്നാല്‍   കയറിക്കോട്ടെന്നു     ചോദിക്കണം   .അദ്ധ്യാപഹയന്‍  മാരില്ലെങ്കില്‍  പേരെഴുതണം    .എല്ലാം  രാജാവായ  നമ്മ  തന്നെ  ചെയ്യണം .പേരെഴുതുമ്പോ  എല്ലാ  തരുണീ  മണികളും  നമ്മളെത്തന്നെ  നോക്കുന്നതായി  ഞാന്‍  തന്നെ  അങ്ങ്   സങ്കല്‍പ്പിച്ചു  കളയും .ഞാന്‍  കാരണം  അടി  വാങ്ങുന്ന  അടിമ  വര്‍ഗത്തിന്റെ  നിസ്സഹായ  രോദനം  എനിക്കൊരു  ഹരമായിരുന്നു .
അങ്ങനെ സുഖ  സുന്ദരമായി  ദിവസങ്ങള്‍  പോകുമ്പോഴാണ്   കട്ടി  കണ്ണടയും  നരച്ച  താടിയുമൊക്കെയായി    നമ്മടെ  കഥയിലെ  വില്ലനും  ഞങ്ങളുടെ  അഭിവന്ദ്യ  ഗുരുനാഥനുമായ ദാമോദരന്‍  മാഷുടെ  രംഗ  പ്രവേശനം . ഒരു   നോട്ടം  കൊണ്ട്  ക്ലാസ്  എങ്ങനെ  നിശബ്ദ   മാക്കമെന്നും   .അപൂര്‍വങ്ങളില്‍  അപൂര്‍വമായി  മാത്രം  എങ്ങനെ  ചിരിക്കാംഎന്നും   .വടികൊണ്ട്  പോന്നീച്ചകളെ  എങ്ങനെ  പറപ്പിക്കാമെന്നും  അദേഹത്തിന്   നന്നായി  അറിയാമായിരുന്നു .

ഭൂമിക്കു  അച്ചുതന്ടെന്നു  പറഞ്ഞൊരു  തണ്ട്  ഉണ്ടെന്നും  .മഗല്ലന്‍  ആണ്  ആദ്യം  ലോകം  ചുറ്റിയതെന്നും  എല്ലാം  ഇദ്ദേഹമാണ്  പറഞ്ഞു  തന്നത്  .പരന്ന്ന ലോകത്തെവിടെയാ   അച്ചു  തണ്ട്  എന്നൊന്നും  അന്ന്  ചിന്തിച്ചിരുന്നില്ല .

ഒരു  ദിവസം  ദാമോദരന്‍  മാഷ്  ക്ലാസ്സില്‍  വന്നു  ചോദിച്ചു  ആരാ  ക്ലാസ്സ്‌  ലീഡര്‍ .ഞാന്‍  എഴുനേറ്റു  .അദേഹത്തിന്റെ  മുഖത്തു  നോക്കാന്‍  എല്ലാവര്ക്കും  പേടി  ആയിരുന്നു  .കാട്ടിലെ  രാജാവായ  എനിക്കും  സ്ഥിതി മറിച്ചല്ല .എന്തോ  അന്ന്  കണ്ട  സുരേഷ്  ഗോപി  പടങ്ങളൊന്നും  അതിനു  മാത്രമുള്ള  അത്മവിശ്വാസം  തന്നിരുന്നില്ല  .
 അദ്ദേഹം  ചോദിച്ചു .ഈ   ക്ലാസ്സില്‍  മാത്രം   വടി  ഇല്ലത്തതെന്താ  ."നീ  ഏതു  കോപ്പിലെ  ലീഡര്‍   ആണെടോ  .?" എന്ന  തരത്തില്‍  എന്നെ  നോക്കി  .എന്നിട്ട്  ക്ലാസ്സില്‍  മൊത്തമായി  പറഞ്ഞു  .നാളെ  വരുമ്പോ  എല്ലാരും  ഓരോ  വടി  കൊണ്ട്  വരണം .അദ്ദേഹം  ക്ലാസ്സ്‌  വിട്ടു  പോയപ്പോ  ഞാന്‍  ഒരിക്കല്‍  കൂടെ  ഏറ്റു  പറഞ്ഞു .  

"കേട്ടല്ലോ  നാളെ  എല്ലാവരും  വടി  കൊണ്ട്  വരണം"  .



അന്ന്  വീട്ടിലേക്ക്‌  പോകുമ്പോ  ഹരിതയെ  പേടിപ്പിച്ചില്ല .ആണിയില്‍ നിന്ന്  നെറ്റ്യാപൊട്ടനെ  പിടിക്കാന്‍  ശ്രമിച്ചില്ല .വേഗം  വീട്ടിലെത്തി  വടി  ശരിയാക്കണം .വീട്ടിലെ  പേരക്ക  മരത്തിന്റെ  വടി  തന്നെ  മുറിച്ചെടുത്തു .കത്തി  കൊണ്ട്  മിനുക്കി  എടുക്കാനും  മറന്നില്ല  .അങ്ങനെ  നല്ല  ഒരു  ഉഗ്രന്‍  വടി  റെഡി .

പിറ്റേന്ന്  ചന്ദ്രഹാസം  പിടിച്ചെഴുന്നള്ളൂന്ന  രാവണനെ  പോലെ  ആണ്  ഞാന്‍  ക്ലാസ്സില്‍  എത്തിയത് .മറ്റുള്ളവരും  വടി   കൊണ്ട്  വന്നിട്ടുണ്ട് .തീരെ  മെലിഞ്ഞവ .ശുഷ്കിച്ചവ .നമ്മുടെ  പേരക്കയുടെ  ചന്ദ്രഹാസം  തന്നെ  മികച്ചത് .

 ഒരു  ഉച്ച  ഉച്ചരയോട്  അടുക്കുന്ന  സമയം .ഒരു  അശരീരി  പോലെ  ആരോ  ക്ലാസ്സില്‍  വന്നു  പറഞ്ഞു  .സൂചി  കുത്താന്‍ വന്നിട്ടുണ്ട് .തരുണീ  മണികളില്‍  ചിലര്‍  പ്രേതത്തെ    കണ്ടപോലെ  ഒരു  മുഖഭാവം  പ്രകടിപ്പിച്ചു .ജയ്ജി  കേട്ട  ഉടനെ  കരയാന്‍  തുടങ്ങി  .കൂട്ടത്തില്‍  നെഞ്ഞുറപ്പുള്ള   ആണ്‍പിള്ളാരായ    ഞങ്ങള്‍  കേട്ടതു  ശരിയോ  എന്നറിയാന്‍  പുറത്തേക്ക്  ചെന്ന്   നോക്കി .ധീരരായ   ഞാനുള്‍പ്പെടുന്ന  ഒരു  പത്തിരുപതു  പേര്‍  കാണും .പെട്ടന്ന്  എവിടെ  നിന്നെന്നറിയില്ല  ദാമോദരന്‍  മാഷ്  പ്രത്യക്ഷപെട്ടു .എല്ലാരും  ഓടി  .എനിക്ക്  മാത്രം  ഓടാന്‍  പറ്റിയില്ല .വേട്ട മൃഗത്തെ  കടിച്ചെടുത്ത   സിംഹത്തെ  പ്പോലെ  എന്നെയും  കൊണ്ട്  അദ്ദേഹം  ക്ലാസ്സിലെത്തി .  

എന്റെ  നെഞ്ചില്‍  നിന്നാരോ   നാഗസ്വരം  വായിക്കുന്നു .വന്ന  ഉടനെ   അദ്ദേഹം  വടികള്‍  എടുത്തു  പരിശോധിക്കാന്‍  തുടങ്ങി .കയ്യില്‍  തടഞ്ഞത്  ചന്ദ്രഹാസം  തന്നെ .ഞാന്‍  ഒളി  കണ്ണോടെ  അടിമ  വര്‍ഗത്തിനെ   നോക്കി .എല്ലാരുടെ  മുഖത്തും  ഒരു  ഒളിച്ചു  പിടിച്ച  സന്തോഷം .എല്ലാവരും  അവനെ  ക്രൂശിക്കൂ  എന്ന്  പറയുന്ന  പോലെ  തോന്നി .തൊട്ടു  മുന്‍പ്  കരഞ്ഞ  ജയ്ജി കൂടെ  ചിരിക്കുന്നു .എന്റെ  തുടയില്‍  പടുണ്ടാക്കിക്കൊണ്ട്  ചന്ദ്രഹാസം  2 തവണ  വായുവില്‍  പൊങ്ങി  ഉയര്‍ന്നു .വസ്ത്രാക്ഷേപം  ചെയ്യപ്പെട്ട  പാഞാലിയുടെ    മുറിവിലെ  നീറ്റല്‍  ശരിക്കറിഞ്ഞു  .അടിയും  വാങ്ങി  ഞാന്‍  സീറ്റിലേക്ക്  പോകുമ്പോ  ആരോ  പറയുന്ന  കേട്ടു 

"സൂചി  കുത്താന്‍  വന്നുന്നു  ഞാന്‍  ബെറുതെ  പറഞ്ഞതാ" ...